ചെറുതോണി: ആയൂർവ്വേദ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം 15 ന് രാവിലെ 10 മുതൽ ചെറുതോണി വ്യാപാര ഭവനിൽ നടത്തും. മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ജി. തങ്കപ്പൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.എസ് മോഹനൻ മെമ്പർഷിപ്പ് വിതരണം നടത്തും. സംസ്ഥാന പ്രസിഡന്റ് സന്തോഷ്, സംസ്ഥാന സെക്രട്ടറി കല്ലറ മോഹൻദാസ്, കൺവീനർ പി.വി ബാലകൃഷ്ണൻ വൈദ്യർ, എം രാമചന്ദ്രൻ, കെ.കെ രാമചന്ദ്രൻ വൈദ്യർ തുടങ്ങിയവർ പ്രസംഗിക്കും.