car
അപകടത്തിൽപ്പെട്ട കാർ.

ചെറുതോണി: നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. ഭൂമിയാംകുളം കുന്നപ്പള്ളിൽ
ജിൻസ്(45)നാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറിന് പൈനാവ് കലക്‌ട്രേറ്റിന് സമീപമുള്ള കൊക്കയിലേയ്ക്കാണ് കാർ മറിഞ്ഞത്. കോലഞ്ചേരിയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ശേഷം ഇടുക്കിയിലേയ്ക്ക് വരുന്നവഴിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായ പരുക്കുള്ളതിനാൽ ഇടുക്കി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അപകടത്തിൽ കാർ തകർന്ന നിലയിലാണ്.