തൊടുപുഴ : ഡിപ്ളോമാ,​ ഐ.റ്റി.ഐ എന്നിവയിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി ഗവ. പോളിടെക്നിക്കിൽ വച്ച് തന്നെ പരീക്ഷകൾ നടക്കുന്ന കേരളാ ഗവ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സിവിൽ ,​ മെക്കാനിക്കൽ,​ ഇലക്ട്രിക്കൽ,​ ഓട്ടോമൊബൈൽ,​ എ.സി മെക്കാനിക്,​ ഇല്ക്ട്രോണിക്സ് എന്നി ദ്വിവത്സര എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രത്യേക പ്രവേശന കൗൺസിലിംഗ് 16,​17,​18 തിയതികളിൽ രാവിലെ 11 മുതൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ട്രോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗിൽ വച്ച് നടക്കും.ഫീസ് കൺസക്ഷന് അർഹതയുള്ളവർ പ്രത്യേക അപേക്ഷ ഓഫീസിൽ സമർപ്പിക്കണം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി രക്ഷകർത്താവുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം.