benny

കട്ടപ്പന: ഡ്യൂട്ടിക്കിടയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. മുരിക്കാശേരി കള്ളിപ്പാറ പാലമൂട്ടിൽ ബെന്നി ജേക്കബാണ് (40) മരിച്ചത്. കട്ടപ്പനയിൽ നിന്ന് തൊടുപുഴയിലേക്ക് പുറപ്പടുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ഡിപ്പോയിലെ ജീവക്കാരനാണ് ബെന്നി. രാവിലെ ഡ്യൂട്ടിക്ക് കയറിയത് മുതൽ തന്നെ ബെന്നി അവശനായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. കട്ടപ്പനയിൽ എത്തിയപ്പോൾ ക്ലിനിക്കിൽ നിന്ന് മരുന്നും വാങ്ങിയിരുന്നു. ഇതിനു ശേഷം തിരികെ തൊടുപുഴയ്ക്ക് മടങ്ങാൻ പുതിയ ബസ് സ്റ്റാൻ‌‌ഡിൽ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റോസിലി. മക്കൾ: എബിൽ, ആൽബിൻ.