രാജാക്കാട്: എടിഎമ്മുണ്ട്, പക്ഷെ പണം, ആത് മാത്രം പ്രതീക്ഷിക്കരുത്. മലയോരപട്ടണമായ രാജാക്കാട് ആവശ്യത്തിന് എ. ടി. എമ്മുകളുണ്ട്, അതിന് ആരും ആക്ഷേപം പറയില്ല. പ്രധാന ബാങ്കുകളെല്ലാം ഇങ്ങനെ തങ്ങളുടെ സാധിദ്ധ്യം അറിയിക്കാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ലല്ലോ, പണം കിട്ടണ്ടേ, പണം പിൻവലിക്കണമെങ്കിൽ മറ്റിടങ്ങളിൽ പോകണം. എ.ടിഎം പലപ്പോഴും വില്ലനാകുന്നത് വിനോദ സഞ്ചാരികൾക്കാണ്.ഒട്ടും പ്രതക്ഷിക്കാതെ പണം എടുക്കാനാവാത്ത അവസ്ഥ വരുങ്കമ്പോ ഇവർ വാഹനങ്ങളിൽ ഒരിത്ത് നിന്ന് മറ്റൊരിടത്തേക്ക് കുതിക്കും. എല്ലായിടത്തും നിരാശ തന്നെയാകും ഉണ്ടാവുക. ഒരാഴ്ച്ച വരെ പണം കാലിയായി കിടക്കുന്ന എ. ടി. എമ്മുകളുണ്ട്. ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് എത്തുന്നവർ പണമെടുക്കാൻ കഴിയാതെ വലയുകയാണ്. പ്രവൃത്തി സമയത്ത് ബാങ്ക് കൗണ്ടറിൽ എത്തിയാൽ പണം പിൻവലിക്കാമെങ്കിലും അതിനുള്ള ചെക്ക് ലീഫുകൾ ആരുംതന്നെ കൊണ്ടുനടക്കാറില്ല. ബാങ്കിൽ നിന്ന് ഒരു ചെക്ക് ലീഫ് വാങ്ങിയാൽ 30 രൂപ ചാർജ് ഈടാക്കും. നിവൃത്തിയില്ലാതെ പലരും ഇങ്ങിനെയാണ് പണം പിൻവലിക്കുന്നത്. കിലോമീറ്ററുകൾ സഞ്ചരിച്ച് രാജകുമാരിയിലോ മാങ്ങാത്തൊട്ടിയിലോ വെള്ളത്തൂവലിലോ എത്തി എ.ടി.എം കൗണ്ടറുകളിൽ നിന്ന് പണം എടുക്കുന്നവരുമുണ്ട്. പണം നിറയ്ക്കുന്ന ഏജൻസികൾ മലയോരമേഖ6ലയിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കുന്നതാണ് പ്രശ്നമാകുന്നത്. ബാങ്കുകൾക്ക് ഏജൻസികളുടെമേൽ സമ്മ5ർദ്ദം ചെലുത്തുന്നതിനുള്ള പരിമിതികളും അവർ മുതലാക്കുകയാണ്.