car
കൊക്കയിലേക്ക് മറിഞ്ഞ കാർ.

മറയൂർ: മൂന്നാർ- മറയൂർ സംസ്ഥാന പാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. മലേഷ്യൻ സ്വദേശികളായ രണ്ടു സഞ്ചാരികളും ഡ്രൈവറുമടക്കം മൂന്നു പേർ അദ്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ മൂന്ന് മണിയോടെ തലയാറിന് മുകളിലായി എസ് വളവിലായിരുന്നു അപകടം. മറയൂർ സന്ദർശിക്കാൻ കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിയാതെ തെന്നിയിറങ്ങി വലിയ മരത്തിൽ ഇടിച്ചു നിന്നതിനാലാണ് യാത്രകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.