പന്നൂർ: പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രത്തിൽ 17​-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് 17ന് തുടക്കമാകും. 23 ന് സമാപിക്കും. ഭാഗവത ശിരോമണി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുല്ലയിൽ ഇല്ലം യജ്ഞാചാര്യനും ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരി തിരുവല്ല,​ അരുൺ പാലമുറ്റം ശാസ്താംകോട്ട എന്നിവർ സഹാചാര്യന്മാരുമായിരിക്കും. യജ്ഞശാലയിൽ എല്ലാദിവസവും രാവിലെ 5.45 മുതൽ സ്ത്രോത്രപാരായണം,​ തുടർന്ന് ഗണപതി ഹോമം,​ 6.30 മുതൽ സമൂഹ പ്രാർത്ഥന,​ ഏഴ് മുതൽ ഭാഗവത പാരായണം,​ ഉച്ചയ്ക്ക് ഒന്ന് മുതൽ പ്രസാദ ഊട്ട്,​ രണ്ട് മുതൽ ഭാഗവത പാരായണം,​ വൈകിട്ട് ആറ് മുതൽ 6.30 വരെ ലളിതസഹസ്ര നാമജപം,​ തുടർന്ന് സമൂഹ പ്രാർത്ഥന,​ ദീപാരാധന,​ ഏഴ് മുതൽ എട്ട് വരെ പ്രഭാഷണം,​ തുടർന്ന് അത്താഴം.17 ന് രാവിലെ ഭാഗവത പാരായണം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് വരാഹാവതാരം,​ 18ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് ഋഷഭാവതാരം,​ 19ന് രാവിലെ ഏഴ് മുതൽ ഭാഗവത പാരായണം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് നരസിംഹാവതാരം,​ 5.30 ന് പ്രഹ്ളാദ സ്തുതി,​ 20ന് ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് 5.15 ന് ശ്രീകൃഷ്ണാവതാരം,​ ആറിന് ശനീശ്വര പൂജ,​ 21ന് ഉച്ചയ്ക്ക് 12 ന് ഗോവിന്ദ പട്ടാഭിഷേകം,​ പ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് രുഗ്മിണി ദേവിയുടെ എതിരേൽപ്പ്,​ 5.30ന് രുഗ്മിണി സ്വയംവരം,​ 22ന് ഉച്ചയ്ക്ക് 12 ന് കുചേലഗതി,​ പ്രസാദ ഊട്ട്,​ 3.30 ന് സന്താനഗോപാലം,​ അഞ്ചിന് ഹംസാവതാരം,​ 23ന് രാവിലെ 10 ന് സ്വധാമപ്രാപ്തി,​ 11.15ന് അവഭൃതസ്നാനം,​ 12ന് യജ്ഞസമർപ്പണം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്.