ചെറുതോണി: കഞ്ഞിക്കുഴി സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് ഉജ്ജ്വല വിജയം. സഹകരണ സംരക്ഷണ മുന്നണി എന്നപേരിൽ മത്സരിച്ച എൽ.ഡി.എഫ് പാനലിലെ 11 സ്ഥാനാർത്ഥികളും ഉജ്ജ്വല വിജയംനേടി. എം.കെ. ചന്ദ്രൻകുഞ്ഞ്, ഷാജി വാഴക്കാലായിൽ, ജോഷി മാത്യു, ലിസി ജോസ്, തങ്കച്ചൻ ജോസഫ്, ദിലീപ് തങ്കപ്പൻ, ബിജു പുരുഷോത്തമൻ, ടിൻസി ജെയ്‌മോൻ, ഷീല പ്രസാദ്, വി കെ കമലാസനൻ, രതീഷ് പുലിയള്ളുംപുറം എന്നിവരാണ് വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.