അരിക്കുഴ : ഉദയാ വൈ.എം.എ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ പ്ളസ്ടു വിദ്യാർത്ഥികൾക്കായി സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് ക്ളാസ് നടത്തി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ലിസിയാമ്മ മാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.കെ.അനിൽ,​ കെ.ആർ സോമരാജൻ എന്നിവർ സംസാരിച്ചു. ബെന്നി ജോസഫ് ക്ളാസ് നയിച്ചു.