മുതലക്കോടം: എൽ.ജി അലുമിനിയം ഉടമ മുതലക്കോടം പുത്തൻകുളത്തിൽ റോയി- ലൂക്ക് ബേബി ദമ്പതികളുടെ മകൻ അഭിജിത്തും കലയന്താനി കുമ്പുക്കൽ മാത്യു സിറിയക് മേരി ദമ്പതികളുടെ മകൾ മിന്റുവും മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ വിവാഹിതരായി. ഫാ. ആന്റണി പുത്തൻകുളം ആശീർവദിച്ചു.
തൊടുപുഴ: മനയാനിക്കൽ എം.ജെ. ജോസഫ്- ഷേർളി ദമ്പതികളുടെ മകൻ അമലും ഒക്കൽ താന്നിപ്പുഴ എടത്തനാലിൽ ഇ.എം. ആന്റണി ജിയോമോൾ ദമ്പതികളുടെ മകൾ സംഗീതയും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ വിവാഹിതരായി. ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ ആശീർവദിച്ചു.