മുട്ടം: കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സംഘടനയായ കിസാൻ മിത്ര പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മുട്ടം വ്യാപാര ഹാളിൽ പഠനക്ലാസ് നടത്തും. കാർഷിക ഉത്പാദനം, വിപണനം, വൈവിധ്യവത്കരണം എന്നീ വിഷയങ്ങളെ സംബന്ധിച്ചാണ് ക്ലാസ്. ചെയർമാൻ ഡിജോ കാപ്പൻ, സി.ഇ.ഒ മനോജ്‌ ചെറിയാൻ, ജില്ലാ കോ-ഓഡിനേറ്റർ ഷാജി ജോസഫ് എന്നിവർ നേതൃത്വം നൽകും.