കട്ടപ്പന: മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽപെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടൻമേട് രാജാക്കണ്ടം നെടുംചേരിൽ പാപ്പന്റെ മകൻ സാബു (41)വാണ് മരിച്ചത്.
കഴിഞ്ഞ എട്ടിനാണ് അപകടമുണ്ടായത്. മുറിച്ച മരത്തിൽ കെട്ടിയിരുന്ന വടത്തിൽ വലിച്ചു പിടിച്ചിരുന്ന സാബു, മരം മറിയവേ തെറിച്ചു വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചേറ്റുകുഴി സി. എസ്. ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ ബിന്ദു കമ്പംമെട്ട് കുറ്റിയാംമാക്കൽ കുടുംബാംഗമാണ്. മാതാവ്: അമ്മിണി. സഹോദരങ്ങൾ: സജി, സാലമ്മ.