തൂക്കുപാലം: തൃശൂർ പുതുക്കാട് ഉണ്ടായ വാഹന അപകടത്തിൽ തുക്കുപാലം സ്വദേശി മരിച്ചു. ഡ്രൈവർ ചോറ്റുപാറ മലയിൽ കുന്നത്ത് വീട്ടിൽ സജി തോമസാണ് (50) മരിച്ചത്. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. അടിമാലിയിലെ ടോട്ടൽ ഗ്യാസ് ഏജൻസിക്കു വേണ്ടി പാലക്കാട് നിന്ന് ഗ്യാസെടുക്കാൻ പോയ സിലിണ്ടർ കയറ്റിയ ലോറി മറ്റൊരു ചരക്ക് വണ്ടിയുമായി കുട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറെ വാഹനത്തിന്റ മുൻവശം പൊളിച്ചു മാറ്റിയാണ് നാട്ടുകാർ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം തൃശൂർ ആശുപത്രിയിൽ. സംസ്കാരം ബുധനാഴ്ച 11ന് കരുണാപുരം ടി.പി.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: വെള്ളതൂവൽ പള്ളത്തുമലയിൽ കുടുംബാംഗം. ബിൻസി. മക്കൾ: ഗോഡ്വിൻ, ഗ്ലാഡിസ്, ജെസ്ടിൻ.