തൊടുപുഴ: ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ശില്പശാല നടത്തി. രസതന്ത്ര വകുപ്പ് മേധാവി പ്രൊഫ. ബിജു പീറ്റർ അദ്ധ്യഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ റവ. ഫാ. പോൾ കാരകൊമ്പിൽ, രസതന്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ. അലക്സ് ജോസഫ് എന്നിവർ സംസാരിച്ചു. അപർണ ദീലിപ് സ്വാഗതവും അഷ്നമോൾ റഷീദ് നന്ദിയും പറഞ്ഞു.