ഉടുമ്പന്നൂർ: തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. ആഗസ്റ്റ് 16 ന് സമാപിക്കും. എല്ലാ ദിവസവും വിശേഷാൽ ഗണപതി ഹോമവും ഭഗവത്‌സേവയും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മഹേഷ് സുബ്രഹ്മണ്യൻ മുഖ്യ കാർമ്മികത്വം വഹിക്കും. 31ന് കർക്കിടക വാവുബലി തർപ്പണം നടക്കും. ബലിത‌ർപ്പണത്തിന് ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.