ksu
കെ.എസ്.യു തൊടുപുഴയിൽ നടത്തിയ പ്രകടനം

തൊടുപുഴ: യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ സമരത്തിന് നേതൃത്വം നൽകിയ കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം. അഭിജിത്ത് അടക്കമുള്ള സംസ്ഥാന ഭാരവാഹികളെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ച് കെ.എസ്.യു നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി. അക്രമ രാഷ്ട്രീയം കൈമുതലാക്കിയ എസ്.എഫ്.ഐ വിദ്യാർത്ഥി സംഘടനയാണെന്ന് പറയുന്നത് വിദ്യാർത്ഥി സമൂഹത്തിനാകെ അപമാനമാണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജന. സെക്രട്ടറി എൻ.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ചെകിടി, ജോസ്‌കുട്ടി, ജിതിൻ, വിഷ്ണുണുദേവ്, അജയ് പുത്തൻപുരക്കൽ, എബി മുണ്ടക്കൻ, അജിത്ത് മുത്തനാട്ട്, ബിലാൽ സമദ് എന്നിവർ പ്രസംഗിച്ചു. ബുർഹാൻ റാവുത്തർ, ജിനോ എം.കെ, അനസ് ജിമ്മി, റെമിൻ രാജൻ, ഹാഷിം എം.കെ ,റഹ്മാൻ ഷാജി, ജയ്സൺ തോമസ്, അരുൺ ബാബു, ആൽബർട്ട് കുന്നപ്പള്ളി, ഫൈസൽ ടി.എസ്, അലൻ സെബാസ്റ്റ്യൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.