ചെറുതോണി.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും ഇന്ധന വില വർദ്ധനയ്ക്കുമെതിരെ ഡി.വൈ.എഫ് ഐ നേതൃത്വത്തിൽ ചെറുതോണി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഇടുക്കി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ഉപരോധ സമരവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ്‌ ജോസഫ്, ഭാരവാഹികളായ എൻ.എസ്. രഞ്ജിത്ത്, രതീഷ്‌ ജോർജ്, ടി. അനൂപ്, സിനാജ്, ടി. ശരത് എന്നിവർ പ്രസംഗിച്ചു.