തൊടുപുഴ: ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥമുള്ള വാഹനപ്രചരണജാഥ ഇന്ന് ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ക്യാപ്ടനും ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ് വൈസ് ക്യാപ്ടനും ട്രഷറർ സുനുകുമാർ മാനേജരുമായ ജാഥയാണ് പര്യടനം നടത്തുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ അതിർത്തിയായ വെങ്ങല്ലൂരിൽ നിന്ന് ജാഥയെ സ്വകരിക്കും. തൊടുപുഴ ഐശ്വര്യ റസിഡൻസിയിൽ ചേരുന്ന സമ്മേളനം തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു ഉദ്ഘാടനം ചെയ്യും. 23, 24 തീയതികളിൽ കഴക്കൂട്ടം അൾസാജ് കൺവൻഷൻ സെന്ററിലാണ് സംസ്ഥാന സമ്മേളനം. ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ച് കാറ്ററിങ് മേഖലയെ സംരക്ഷിക്കണമെന്നും അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജില്ലാ ഭാരവാഹികളായ മാത്യു പൂവേലിൽ, ജിനു, ഡിജോ സാജു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.