ചെറുതോണി. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തകയോഗം ചെറുതോണിയിൽ നടത്തി. സി.ഐ.ടി യു ജില്ലാ പ്രസിഡന്റ് പി. എസ് രാജൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാരുടെവേതന കുടിശിക ഉടൻ നൽകണമെന്നും ഓരോ മാസവും കൃത്യമായിവേതനം കുടിശികയില്ലാതെ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് സിന്ധു വിനോദ് അധ്യക്ഷത വഹിച്ചു. എൻ എച്ച് എം ജില്ലാകോ-ഓർഡിനേറ്റർ അനിൽജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനജോ. സെക്രട്ടറി രജനിമോഹനൻ, ജില്ലാ സെക്രട്ടറി കെ.പിമേരി, ഭാരവാഹികളായ ഷെർളി മാത്യു, ജലജ ഷാജി, സീമോൾ ഷെറി, ശുഭ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.