തൊടുപുഴ: മറയൂർ ശർക്കരയുടെ ഭൗമസൂചക പദവി വിളംബര ശിൽപശാല ഇന്ന് കോവിൽകടവ് തെങ്കാശിനാഥൻ ക്ഷേത്രഹാളിൽ നടക്കും. രാവിലെ 10.30ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ശിൽപശാല ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. മറയൂർ ശർക്കര ഭൗമസൂചക പദവി പത്രം കൃഷി മന്ത്രിയിൽ നിന്ന് അഞ്ചുനാട് കരിമ്പ് ഉത്പാദക വിപണന സംഘം ഏറ്റുവാങ്ങും. എസ്. രാജേന്ദ്രൻ എം.എൽ.എ ലോഗോ പ്രകാശനം ചെയ്യും. ഡോ. പി. ഇന്ദിരാദേവി പദ്ധതി വിശദീകരിക്കും. കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ് ഭൗമസൂചക ഉത്പന്ന പ്രകാശനവും കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ ചന്ദ്രബാബു ഭൗമസൂചക ഫാക്ട് ഷീറ്റിന്റെയും മറയൂർ ശർക്കര വെബ്‌സൈറ്റിന്റെയും പ്രകാശനവും നിർവഹിക്കും. കാർഷിക സർവകലാശാല ഐ.പി.ആർ സെൽ കോ- ഓഡിനേറ്റർ ഡോ. സി.ആർ. എൽസി ഭൗമസൂചക പദവിയുടെ ഭാവി പദ്ധതികൾ വിശദീകരിക്കും. നാളെ രാവിലെ 11ന് തൊടുപുഴ ടൗൺ ഹാളിൽ കർഷക ക്ഷേമനിധി ബിൽ സിറ്റിംഗിൽ മന്ത്രി പങ്കെടുക്കും.