ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് തൊടുപുഴയിൽ നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിന് സബ്ജില്ലാതലത്തിൽ തൊടുപുഴയിൽ കോർണർ യോഗങ്ങൾ നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എം.ടി. ഉഷാകുമാരി, ടി.ബി. മോളി, കെ.എ. ബിനുമോൻ എന്നിവർ സംസാരിച്ചു. പീരുമേട്ടിൽ ജില്ലാ സെക്രട്ടറി എം. രമേശ്, ജില്ലാ ട്രഷറർ എം.ആർ. അനിൽകുമാർ, ദ്വരൈരാജ്, ബിന്ദു പി.ആർ, ഇടുക്കിയിൽ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ, വി.എസ്. പ്രകാശ്, സിനി സെബാസ്റ്റ്യൻ, ടി. റെയ്‌ല, ജോൺസൺ മാത്യു, മൈക്കിൾ സെബാസ്റ്റ്യൻ, അജിമോൻ എം.ഡി, കട്ടപ്പനയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ വി ഗിരിജാകുമാരി, ജി അമ്പിളി, സബ്ജില്ലാ സെക്രട്ടറി ജോൺസൺ, നെടുങ്കണ്ടത്ത് ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ, തോമസ് ജോസഫ്, ഗോഗുൽ രാജ്, പി. സുരേഷ് കുമാർ, അടിമാലിയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി. സ്റ്റാൻലി, ഷാജി തോമസ്, കെ.ആർ. ബിനോയി, എം.ഡി പ്രിൻസ്‌മോൻ, മൂന്നാർ ഉപജില്ലയിൽ സംസ്ഥാന കമ്മിറ്റിയംഗം സി യേശുദാസ്, എം. തങ്കരാജ്, അറക്കുളത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ നാരായണൻ, കെ.എ. സജി, ഉപജില്ലാ സെക്രട്ടറി അമാനുള്ള ഖാൻ എന്നിവർ സംസാരിച്ചു.