sasidharan
കെ.എസ്.എസ്.പി.യു ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ജില്ലാ റാലിയും യോഗവും യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഇൻഷുറൻസ് പദ്ധതി പോരായ്മകൾ പരിഹരിച്ച് നടപ്പിലാക്കുക, ശമ്പള കമ്മിഷൻ രൂപീകരിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ജില്ലാ റാലിയും യോഗവും നടത്തി. സെക്രട്ടേറിയറ്റംഗങ്ങളുടെയും ബ്ലോക്ക് സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ കോരിച്ചൊരിഞ്ഞ മഴയെ വകവെക്കാതെ പെൻഷൻ ഭവനിൽ നിന്ന് നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത റാലി മുനിസിപ്പൽ മൈതാനിയിലെത്തിയപ്പോൾ യോഗം യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.സി. ഗോപിനാഥനായർ, കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി പി.ജി. പത്മനാഭൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർപേഴ്സൺ എൻ. പ്രേമകുമാരിയമ്മ, ജില്ലാ സെക്രട്ടറി വി.കെ. മാണി, വൈസ് പ്രസിഡന്റ് എം.ജെ. മേരി എന്നിവർ സംസാരിച്ചു.