പീരുമേട്: ജല വിഭവ വകുപ്പ് എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി പീരുമേട് സബ്ബ് ഡിവിഷൻ ഓഫീസും കുമിളി ഗ്രാപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഗാർഹിക,ഗാർഹികേതര ജലവിതരണ കണക്ഷൻ മേള 22ന് കുമളി ഗ്രാമപഞ്ചായത്തിൽ നടക്കും. കണക്ഷൻ എടുക്കുന്നതിന് എത്തുന്നവർ പഞ്ചയത്തിൽ നിന്ന് കെട്ടിടത്തിന്റെ ഉടമസ്ഥ അവകാശ രേഖ , കരം ഒടുക്കിയ രശീത്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, എന്നിവയുടെ പകർപ്പ്, ഫോട്ടോ, സമീപത്തെ കൺസ്യൂമർ നമ്പർ എന്നിവ ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നേരിട്ട്എത്തേണ്ടതാണെന്ന് അസി.എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.