തൊടുപുഴ: കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം 18, 19, 20 തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തൊടുപുഴ താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസർമാർക്കും അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതുൾപ്പെടയുള്ള അടിയന്തര മുന്നൊരുക്കങ്ങൾ നടത്താൻ നിർദ്ദേശം നൽകി. കൂടാതെ ആർ.ടി.ഒ, പൊലീസ്, ആരോഗ്യം, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. തൊടുപുഴ താലൂക്കിൽ ഇതുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ നമ്പർ: 04862-222503.