തൊടുപുഴ: മൂന്നാറിൽ ഖേലോ ഇന്ത്യയുടെ പ്രൊജക്ടിൽപ്പെടുത്തി ഹൈആൾട്ടിറ്റ്യൂട് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കായികക്ഷമത വർദ്ധിപ്പിക്കാനും ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാനും ഹൈ ആൾറ്റിറ്റ്യൂട് കോച്ചിംഗ് സെന്ററുകൾ അനിവാര്യമാണ്. നാഷണൽ സ്‌പോർട്സ് ഡവലപ്പമെന്റ് ഫണ്ടിൽ നിന്ന് അഡ്വഞ്ചർ അക്കാഡമിക്ക് പണമനുവദിക്കണം. അത്‌ലറ്റിക്സിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള നയരൂപീകരണമുണ്ടാകണം. ഖേലോ ഇന്ത്യ പദ്ധതി കഴിവുള്ളവരെ കണ്ടെത്താനുള്ളതായിരുന്നെങ്കിലും കഴിവു തെളിയിച്ചവരെ മാത്രം തിരഞ്ഞെടുക്കുന്ന പരിപാടിയായി മാറിയെന്നും സ്‌പോർട്സ് യുവജന വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് ഡീൻ പറഞ്ഞു.