തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും സംസ്ഥാന ജീവനക്കാർ മാർച്ചും ധർണയും നടത്തും. ജില്ലയിൽ തൊടുപുഴയിലാണ് ജില്ലാ മാർച്ചും ധർണ്ണയും നടക്കുന്നത്. രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന് മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്. സുനിൽ നന്ദിയും പറയും.