രാജാക്കാട് : കേന്ദ്ര സാഹിത്യ അക്കാദമി കോമ്പയാർ സംസ്‌കാരപോഷിണി ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കവിത കഥ വായനയും ചർച്ചയും 21 ന് രാവിലെ 10 മുതൽ നടക്കും. ഗ്രന്ഥശാല പ്രസിഡന്റ് ഡി പ്രകാശ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറയും. സാഹിത്യ നിരൂപകൻ ജോബിൻ ചാമക്കാല ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എൽ.വി ഹരികുമാർ ആമുഖപ്രഭാഷണം നടത്തും. ആന്റണി മുനിയറ, ശ്രീകുമാർ കരിയാട്, കെ.ആർ രാമചന്ദ്രൻ , ജിജോ രാജകുമാരി, ജോസ് കോനാട്ട്, ജിജി കെ. ഫിലിപ്പ്, ധനഞ്ജലി എം. ശ്രീധരൻ എന്നിവർ കവിതാ കഥാ വായന നടത്തും. എസ് മനോജ് നന്ദി പറയും.