തൊടുപുഴ : ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 21 ന് ഉച്ചകഴിഞ്ഞ് 2 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും. താൽപ്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയുമായി എത്തേണ്ടതാണ്. യോഗ്യത നേടുന്നവരെ 27, 28 തീയതികളിൽ തൃശ്ശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടക്കുന്ന 67-ാമത് സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9447223674.