ഇടുക്കി : പത്താം ക്ലാസ്, പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷകളിൽ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ആന്റ് എസ്.എസ്.എൽ.സി) എല്ലാ വിഷയങ്ങൾക്കും എപ്ലസ്, എവൺ ഗ്രേഡ് നേടിയിട്ടുള്ള വിമുക്തഭടൻമാരുടെ മക്കൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുവഴി ക്യാഷ് അവാർഡ് നൽകുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. അവസാന തീയതി ഓഗസ്റ്റ് 15.