ഇടുക്കി : ജില്ലയിലെ സർക്കാർ സ്ഥാപനത്തിന്റെ ഡി.റ്റി.പി ഓപ്പറേറ്റർ തസ്തിക സ്ത്രീകൾക്ക് സംവരണം ചെയ്ത ഒരൊഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.ടി.പി, കെ.ജി.ടി.ഇ അല്ലെങ്കിൽ തത്തുല്യം. പ്രായം 18നും 40നും മദ്ധ്യെ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ട് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പവർ പോയിന്റ് ആന്റ് ഫോട്ടോഷോപ്പ് അവയർനെസ് അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23നകം ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.