cow
ഗോരക്ഷാ പദ്ധതിയുടെ ഇരുപത്തിയാറാം ഘട്ട പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം പി ജെ ജോസഫ് എംഎൽഎയുടെ ഫാമിൽ ആരംഭിച്ചപ്പോൾ.

ഇടുക്കി : ഗോരക്ഷാ പദ്ധതിയുടെ ഇരുപത്തിയാറാം ഘട്ട പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എയുടെ ഫാമിൽ നടത്തി. പാലിന് വേണ്ടി മാത്രം പശുക്കളെ വളർത്താതെ ജൈവവളം ബയോഗ്യാസ് എന്നിവയും ഉത്പാദിപ്പിക്കണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. 21 ദിവസം നീണ്ടുനിൽക്കുന്ന പ്രതിരോധകുത്തിവയ്പ്പ് യജ്ഞം ആഗസ്റ്റ് 12 വരെയുണ്ടാകും. പശു, പന്നി, പോത്ത് എന്നീ മൃഗങ്ങൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ സാജു ജോസഫ്, ആനിമൽ ഹസ്ബൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വീണ മേരി ഏബ്രഹാം, ചീഫ് വെറ്റിനറി ഡോക്ടർ ജിജിമോൻ ജോസഫ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോക്ടർ അനീഷ് ആന്റണി, താലൂക്ക് കോഡിനേറ്റർ ഡോക്ടർ ഷീല സാലി ജോർജ്, വെറ്റിനറി സർജൻമാരായ ഡോക്ടർ അനീറ്റ ജോർജ്ജ് ജോബി കെ. ജെ, അസിസ്റ്റന്റ് പി ആർ ഒ ജെയ്സൺ ജോർജ്, ടെക്നിക്കൽ അസിസ്റ്റന്റ് സാനി തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.