ചെറുതോണി: പരമ്പരാഗതമേഖലയിലെ വൈദ്യന്മാരെയും തൊഴിലാളികളെയും സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി എം.എം. മണി. കേരള ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ മേഖലയിലെ മുഴുവൻ പേരെയും ഉൾപ്പെടുത്തി സംഘടന ശക്തമാക്കി ആവശ്യങ്ങൾ ഉയർത്തിയാൽ പരിഗണിക്കാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജി. തങ്കപ്പൻ വൈദ്യൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്, പി.വി. ബാലകൃഷ്ണൻ വൈദ്യൻ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ വൈദ്യൻ, സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, ഖജാൻജി എം.ആർ. സുരേഷ് ഗുരുക്കൾ എന്നിവരടങ്ങുന്ന 11അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.