ചെറുതോണി : സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പായി തെരെഞ്ഞെടുക്കപ്പെട്ട ഫാ..വി.എസ്. ഫ്രാൻസീസിനെ സ്വീകരിക്കാൻ ജൻമനാടായ ചേലച്ചുവട്ടിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 21 ന് രാവിലെ 9.30 ന് ചേലച്ചുവട്ടിൽ എത്തുന്ന ബിഷപ്പിനെ പളളിയിലേക്ക് ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. 10 ന് ബിഷപ്പ് പങ്കെടുക്കുന്ന ആരാധന. 12 ന് നടക്കുന്ന അനുമോദന ചടങ്ങിൽ റവ.ഡോ.കെ.ഡി.ദേവസ്യ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ചേലച്ചുവട് ടൗണിൽ നടക്കുന്ന പൗരസ്വീകരണത്തിൽ റവ.ഡോ.കെ.ഡി.ദേവസ്യ ഇടവക വികാരി രാജേഷ് പത്രോസ്, റോയി ജെയിംസ്, ഇ.എം ജോർജ് , ജെയിംസ് പി.സാം, ജെയ് ജോൺ പോൾ, ബേബി ജോൺ കുളത്തുങ്കൽ, വർഗീസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിക്കും.