ചെറുതോണി: മുരിക്കാശേരി പാവനാത്മാകോളജിലെ ആദ്യ ബിരുദ ബാച്ചിന്റെ കുട്ടായ്മയുടെ സിൽവർ ജൂബിലി 20ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. 1994ലാണ് ആദ്യ ഡിഗ്രിബാച്ച് പഠനം പൂർത്തിയാക്കിയത്. ആദ്യബാച്ചിലെ 37പേരും അവരുടെ കുടുംബങ്ങളും അക്കലയളവിലെ അദ്ധ്യാപകരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ വ്യത്യസ്ഥതയാർന്ന പരിപാടികളാണ് നടത്തുന്നത്.രാവിലെ ഒൻപതിന് നടത്തുന്ന പൊതുസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ജോൺസൺ വി. അദ്ധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആദ്യബാച്ചിലെ ബിരുദ വിദ്യാർത്ഥികളെ പഠിപ്പിച്ച മുഴുവൻ അധ്യാപകരെയും മാതാപിതാക്കളെയും ആദരിക്കും. സിൽവർ ജൂപബിലിയുടെ സ്മരണികയുടെ പ്രകാശനവും ജൂബിലി ഗാനത്തിന്റെ പ്രകാശനവും നടത്തും. ആദ്യകാലയളവിൽ പ്രിൻസിപ്പൽമാരായിരുന്ന പ്രൊഫ. ജോസഫ് പഞ്ഞിക്കാരൻ, ഫാ.ഡോ. തോമസ് പെരിയപുറം, അദ്ധ്യാപകരായിരുന്ന പ്രൊഫ. വി.ജെ പീറ്റർ, ഡോ. ജെയിംസ്മാത്യു, ഡോ. ജോൺസൺ വർഗീസ്, പ്രൊഫ. ജോയിമാത്യു, പ്രൊഫ. കെ.പി ബെന്നി, പ്രൊഫ. നാൻസി എന്നിവർ പ്രസംഗിക്കും. തുടർന്ന് ആദ്യ ബാച്ചിലെ ബിരുദ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും കലാപരിപാടികളും നടത്തുമെന്ന് സംഘാടക സമിതിയംഗങ്ങളായ സെബാസ്റ്റ്യൻ ഫ്രാൻസിസ്, പി.ബി ജിനി, ഷിജി രതീഷ്, റാണി, ഡോ.വി.എ ഡൊമിനിക് എന്നിവരറിയിച്ചു.