രാജാക്കാട്: ഉടുമ്പൻചോല പഞ്ചായത്ത് ഓഫീസിലെ അക്കൗണ്ടന്റിനെ താമസസ്ഥലത്തെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കെണ്ടത്തി. ആലുവ ആലങ്ങോട് കോട്ടപ്പുറം അമ്പാടി വീട്ടിൽ എ. ആനന്ദാണ് (45) മരിച്ചത്. ഇന്നലെ രാവിലെയാണ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കെണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഉടുമ്പൻചോല പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: മീര. മകൻ: ആദിത്യ.