തൊടുപുഴ: വെങ്ങല്ലൂർ സമന്വയ സമിതിയുടെ രാമായണ മാസാചരണ പരിപാടികൾക്ക് തുടക്കമായി. ഓരോ ദിവസവും ഓരോ വീടുകൾ കേന്ദ്രീകരിച്ചാണ് പാരായണവും സത്സംഗവും നടക്കുന്നത്. ആദ്യ അര മണിക്കൂർ ഭജനയും ഒരു മണിക്കൂർ രാമായണ പാരായണവും നടക്കും. തുടർന്ന് അന്ന് വായിക്കുന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും നൂറ്റിയെട്ട് ശ്രീരാമ മന്ത്രങ്ങൾ ഉരുവിട്ടുള്ള അർച്ചനയുമുണ്ടാകും. പരിപാടിയുടെ ഉദ്ഘാടനം വെങ്ങല്ലൂർ ഷാപ്പുംപടിയിൽ കൃഷ്ണവിലാസം മനോജിന്റെ വീട്ടിൽ റിട്ട. മേജർ ഡോ. ആർ ലാൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു.