തൊടുപുഴ: സംസ്ഥാന നിയമസഭ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുന്ന കേരളാ കർഷകക്ഷേമ നിധി ബില്ലിന്മേൽ പൊതുജനങ്ങളുടെയും കർഷക സംഘങ്ങളുടെയും അഭിപ്രായം ശേഖരിക്കുന്നതിനായി ഇടുക്കി ജില്ലയിലെ സമിതി അംഗങ്ങളുടെ സിറ്റിംഗ് മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ ടൗൺഹാളിൽ നടക്കുമെന്ന് ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.