കുമാരമംഗലം : കുമാരമംഗലം പഞ്ചായത്ത് പരിധിയിലുള്ളതും ജീവനും സ്വത്തിനും അപകടകരവുമായിട്ടുള്ള സ്ഥലങ്ങളിൽ നിൽക്കുന്നതുമായ വൃക്ഷങ്ങൾ സ്ഥലമുടമകൾ വെട്ടിമാറ്റണം. മരങ്ങൾ മൂലം എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സ്ഥലം ഉടമകൾ ഉത്തരവാദികളായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.