കുമാരമംഗലം: പഞ്ചായത്തിലെ നിലവിലുള്ള വസ്തു നികുതി നിർണയ രജിസ്റ്ററിലെയും കെട്ടിടത്തിന്റെ യഥാർത്ഥ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കാലികമാക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടത്തെ സംബന്ധിച്ച് പഞ്ചായത്തിലുള്ള വിവരങ്ങളിന്മേൽ എന്തെങ്കിലും ആക്ഷേപം ഉള്ളവർ 23ന് വൈകിട്ട് 4.30 ന് മുമ്പായി അനുബന്ധ രേഖകൾ സഹിതം പ‌ഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പിന്നീട് വരുന്ന പരാതികൾ പരിഗണിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.