തൊടുപുഴ: ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനം ആഗസ്റ്റ് 23ന് നടക്കും. ഈ പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി ഒരു സ്വാഗതസംഘം രൂപീകരിക്കുന്നതിന് ഇന്ന് വൈകിട്ട് 5.30ന് കൃഷ്ണതീർത്ഥം ആഡിറ്റോറിയത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തിൽ നടക്കും.