പടി. കോടിക്കുളം: ചന്ദ്രപ്പിള്ളിൽ ദേവീക്ഷേത്രത്തിൽ ഔഷധ സേവയും ഔഷധകഞ്ഞി വിതരണവും 21ന് രാവിലെ 6.30 മുതൽ നടക്കും. ക്ഷേത്രം മേൽശാന്തി ഡി. ഉണ്ണികൃഷ്ണൻ പോറ്റി,​ സ്വാമി അയ്യപ്പസേവാ സമാജം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസിന് ആദ്യ ഔഷധം നൽകികൊണ്ട് ഔഷധ സേവയ്ക്ക് തുടക്കമാകുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.