ചെറുതോണി: തങ്കമണി ബാങ്ക് തിരഞ്ഞെടുപ്പിൽ ഇത്തവണയും യു.ഡി.എഫ് മത്സരത്തിനില്ല. ഇതോടെ എൽ.ഡി.എഫിന്റെ 11 സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നത്. മത്സരിപ്പിക്കാൻ യു.ഡി.എഫ് നീക്കം നടത്തിയെങ്കിലും പാനൽ തികച്ച് സ്ഥാനാർത്ഥികളെ ലഭിക്കാത്തതിനാൽ മത്സരം ഉപേക്ഷിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ റോമിയോ സെബാസ്റ്റ്യൻ, അനിൽ വർഗീസ് കണയങ്കൽ, വി.കെ. ജനാർദ്ദനൻ, സി.എം. തങ്കച്ചൻ, പി.ഡി. സത്യൻ, സൈബി തോമസ്, ബിജു ചന്ദ്രൻ, രമണി സോമൻ കെ.വി, ശോഭ സുരേഷ്ബാബു, സ്മിത ചാക്കോ, ശിവദാസ് ചാലിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.