dhivakaran
കെ.എൻ.ദിവാകരൻ

തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റായി കെ.എൻ. ദിവാകരൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ അവതരിപ്പിച്ചു. വാർഷിക കണക്കുകൾ ജില്ലാ ട്രഷറർ സുബേർ എസ്. മുഹമ്മദ് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എ.എം. ഇബ്രാഹിം, പെരിങ്ങമല രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുതിർന്ന പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. വ്യാപാരികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾ നൽകി ആദരിച്ചു.