അരിക്കുഴ : ഉദയാ വൈ.എം.എ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ സാഹിത്യാഭിരുചിയും സർഗ്ഗവാസനയും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ കലാസാഹിത്യ രംഗങ്ങളിലെ പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.പി,​ ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധയിനം സാഹിത്യ മത്സരങ്ങൾ 21 ന് രാവിലെ 10 മുതൽ ലൈബ്രറി ഹാളിൽ നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥിക്ക് താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കും. ബാലകലോത്സവത്തിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ളോക്ക് മെമ്പർ ഷൈനി ഷാജി നിർവഹിക്കും. അരിക്കുഴ ജേസീസ് പ്രസിഡന്റ് എം.കെ പ്രീതിമാൻ,​ കെ.ആർ സോമരാജൻ എന്നിവർ സംസാരിക്കും. മത്സരാർത്ഥികൾ രാവിലെ 10 മണിക്ക് എത്തിച്ചേരണമെന്ന് ലൈബ്രറി സെക്രട്ടറി എം.കെ അനിൽ അറിയിച്ചു.