ചെറുതോണി: കരിമ്പന് സമീപം സ്വകാര്യ ബസും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഇടുക്കി രൂപതിയിലെ വൈദികന് പരിക്ക്. ഫാ. ജോസഫ് തച്ചുകുന്നേലിലിനാണ് (50) പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. അടിമാലിയിൽ നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി കടന്നുവരുമ്പോൾ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വൈദികനെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.