അടിമാലി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതി എ.എസ്.ഐ റെജിമോന് നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രി 10 മണിയോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താത്തതിനാൽ തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി.