വണ്ടിപ്പെരിയാർ: വില്ലേജ് ഓഫീസുകൾ സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സർക്കാർ ഓീസ് എന്ന നിലയിൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് പറയാറുള്ളത്. എന്നാൽ വണ്ടിപ്പെരിയാർ വില്ലേജ് ഓഫീസിന്റെ കാര്യത്തിൽ അത് വയറുമൊരു ഭംഗിവാക്കാണ്. കുറേനാളായി ഇതുതന്നെയാണ് അവസ്ഥ.
വിവിധ ആവശ്യങ്ങൾക്കായി ഉച്ചകഴിഞ്ഞ് എത്തുന്നവരുടെ കാര്യം കഷ്ടമാണ്. ഒപ്പിടാൻ സാറില്ല, നാളെ രാവിലെ എത്താൻ പറയുക എന്നത് സ്ഥിരം പല്ലവിയാണ്. .വരുമാന സർട്ടിഫിക്കറ്റ്,കരം അടയ്ക്കുക,പോക്ക് വരവ്,ക്രിമലെയർ സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഓഫീസ് സമയത്തിന് മുൻപ് എത്തിയാലും നിസാരകാര്യങ്ങൾ പറഞ്ഞ് നടത്തിക്കുമെന്നാണ് പരാതി.. ഉദ്യോഗസ്ഥർ ഓഫീസിൽ കളിതമാശ പറഞ്ഞ് ഇരുന്നാലും എത്തുന്നവർക്ക് സേവനം ലഭിക്കാറില്ല..തൊട്ടം തൊഴിലാളികളും കർഷകരും വ്യാപാരികളുമാണ് വില്ലേജ് പരിധിയിൽ താമസിക്കുന്നത്.