രാജാക്കാട് : ഏലക്കായ്ക്ക് നല്ല വിലയുണ്ട്, പക്ഷെ ഏലം ഒന്ന് വളരാൻ സമ്മതിക്കില്ലന്ന് വന്നാൽ എന്ത്ചെയ്യും. കുഴപ്പവുമായി എത്തിയിരിക്കുന്നത് കുരങ്ങൻമാരാണ്. ഒന്നും രണ്ടുമല്ല നൂറിലേറെ കുരങ്ങണമാർ ഒരു പ്രദേശത്തെ ഏലച്ചെടി നശിപ്പിച്ചേ അടങ്ങൂ എന്ന് നിശ്ഛയിച്ച് വന്നാലോ....? രാജകുമാരിയിലെ മഞ്ഞക്കുഴി, മുതുവാക്കുടി,വാതുകാപ്പ് മേഖലകളിലാണ് വാനരൻമാർ പരിധിവിട്ട വികൃതി കാണിക്കുന്നത്. കൃഷിയിടങ്ങളിൽ കൂട്ടമായി എത്തുന്ന ഇവ ഏലച്ചെടികളുടെ ഇളം ചിമ്പുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. പുതുതായി നട്ട ഏലം ചുവടെ പിഴെതുടുക്കുന്നുമുണ്ട്. വിളവെടുപ്പിന് പാകമായി കിടക്കുന്ന ഏലച്ചെടികളെ ശരങ്ങളും വലിച്ചുപറിച്ചും ഒടിച്ചും നശിപ്പിക്കും.ഏലന്തെടിയെ വളരാൻ ഒരു വിധത്തിലും സമ്മതിക്കില്ല. എന്തോ വിരോധം തീർുംപോലെയാണ് ചിലയിടങ്ങളിൽ ഇവയുടെ അതിക്രമങ്ങൾ. ഏലക്കായ്ക്ക് മുമ്പെങ്ങുമില്ലാത്ത മുന്തിയ വില ലഭിക്കുന്ന കാലമായതിനാൽ ഏലച്ചെടികളെ കൂടുതൽ ശ്രദ്ധയോടെ പരിപാലിക്കുമ്പോഴാണ് വാനരൻമാരുടെ ഈ ക്രൂരത. വന്നതല്ലേ മൊത്തം ശരിയാക്കിക്കളയാം എന്ന് കരുതി ചിലയിടങ്ങളിൽ പുരയിടത്തിലുള്ള മുഴുവൻ വിളകളും നശിപ്പിക്കാനും ശ്രമിക്കാറുണ്ട്. കുരങ്ങിൻകൂട്ടത്തിന്റെ ആക്രമണത്തിന് പുറമെ കാട്ടാനശല്യവും കൂടിയാകുമ്പോൾ കർഷകരുടെ എല്ലാ പ്രതീക്ഷകളും തകരുന്ന അവസ്ഥയാണുള്ളത്. .