അഞ്ചിരി : തലയനാട് ലൂർദ് മാതാ പള്ളിയുടെ കുട്ടപ്പൻകവല കപ്പേളയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 28ന് ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി ദിവസവും വൈകിട്ട് 4.30 ന് കുർബാനയും നൊവേനയും 27 വരെയുണ്ടാകും. ഫാ.ജോസഫ് കുറുപ്പശേരിയിൽ, ഫാ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, പാ.ആന്റണി പുലിമലയിൽ, ഫാ.ഷിന്റോ പടിഞ്ഞാറേടത്ത്, ഫാ.മാത്തുക്കുട്ടി തറപ്പിൽ, ഫാ.ജോസഫ് കൂനാനിക്കൽ, ഫാ.മാത്യു പുത്തൻകുളം, ഫാ.ഷിന്റോ കന്നുകെട്ടിയിൽ, ഫാ.മാത്യു മുണ്ടയ്ക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുകർമങ്ങൾക്ക് കാർമികത്വം നൽകും.