അടിമാലി. രണ്ട് ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് വീടിന്റെ മുറ്റമിടിഞ്ഞ് വീട് അപകട ഭീഷിണിയിൽ .ആനവിരട്ടി ആലക്കൽ കുഞ്ഞിന്റെ വീടാണ് അപകട ഭീഷിണിയിൽ ആയത്.ഇന്നലെ പുലർച്ചെ ഒരു മണിയോടെ മുറ്റത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് പോയത്. വീടിനോട് ചേർന്ന മുറ്റത്തിന്റെ ഭാഗം ഇടിഞ്ഞ് താഴെക്ക് പതിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് മുറ്റത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് പോയിരുന്നു. ശേഷിച്ച ഭാഗമാണ് ഇടിഞ്ഞെതെന്ന് കുടുബാംഗങ്ങൾ പറഞ്ഞു. സമീപത്തുള്ള പബ്ലിക്ക് ലൈബ്രറ്റിയുടെ മുറ്റത്താണ് ഇടിഞ്ഞു വീണ കല്ലും മണ്ണും പതിച്ചിട്ടുള്ളത്. രാവിലെ സ്ഥലം സന്ദർശിച്ച വില്ലേജ് പഞ്ചായത്ത് അധികൃതർ കുടുംബത്തോട് മാറി താമസിക്കാൻ അവശ്യപ്പെട്ടിരിക്കുകയാണ് .ആറ് അംഗങ്ങളാണ് അപകടാവസ്ഥയിലായ വീട്ടിൽ താമസിച്ചു വരുന്നത്.